ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മേയ്ക്ക് ഇൻ ഇന്ത്യയിലൂടെയാണ് പ്രതിരോധ മേഖലയിലെ കയറ്റുമതി വർദ്ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഇന്ത്യയെ പ്രതിരോധ മേഖയുടെ ഉൽപ്പാദനകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാറിന്റെ ശ്രമമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.
ഇന്ത്യയുടെ സൈനിക കയറ്റുമതി 2017-18ൽ 4,682 കോടി രൂപയും 2018-19 കാലഘട്ടങ്ങളിൽ 10,745 കോടിരൂപയായി ഉയർന്നിരുന്നു.2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യ15,920 കോടി രൂപയുടെ സൈനിക ഹാർഡ് വെയർകളാണ് കയറ്റുമതി ചെയ്തതെന്നും 2016-17 വർഷത്തെ അപേക്ഷിച്ച് വർദ്ധനവുണ്ടായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലെ ഈ മികച്ച നേട്ടം ഇന്ത്യയ്ക്ക് കൈവരിക്കാൻ സാധിച്ചത് മേയ്ക്ക് ഇൻ ഇന്ത്യയിലൂടയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവിൽ 85 രാജ്യങ്ങളിലേക്ക് സൈനിക ഹാർഡുവെയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ഓഫ് ഷോർ പെട്രോൾ വെസലുകൾ സർവൈലൻസ് സംവിധാനങ്ങൾ, ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റുകൾ തുടങ്ങി നിരവധി സൈനിക ഹാർഡുവെയറുകളാണ് കയറ്റുമതി ചെയ്യുന്നത്.