കണ്ണൂർ: കെ ടി ജയകൃഷ്ണന് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച തലശ്ശേരിയില്‍ നടത്തിയ മഹാറാലിക്ക് നേതൃത്വം നല്കിയ നേതാക്കള്‍ക്കും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്ഡിപിഐയും പൊലീസിൽ പരാതി നൽകിയിരുന്നു
‘നിസ്കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്നിങ്ങനെ റാലിയില്‍ ഭീഷണിയും വെല്ലുവിളിയും, ഉയര്‍ത്തിയാണ് ജാഥ നഗരത്തില്‍ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി എൻ ജിഥുൻ, എസ്ഡിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി വി ബി നൗഷാദ് എന്നിവരാണ് പരാതിപ്പെട്ടത്. തലശേരി എ എസ് പി വിഷ്ണു പ്രദീപിന് നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.