ആലപ്പുഴ: എട്ടംഗസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നാല് സ്ത്രീകള്‍ക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് വളഞ്ഞവഴി അയോധ്യനഗറിലാണ് സംഭവം.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എട്ടുയുവാക്കള്‍ സംഘടിച്ചെത്തി സ്ത്രീകളെ ആക്രമിച്ചത്. നേരത്തെ ഉത്സവസ്ഥലത്ത് ഇവരുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പകരം ചോദിക്കാനായാണ് യുവാക്കള്‍ അയോധ്യനഗറിലെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വടി കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസെത്തിയിട്ടും യുവാക്കള്‍ പിരിഞ്ഞുപോയില്ല. പോലീസിന്റെ സാന്നിധ്യത്തിലും ഇവര്‍ സ്ത്രീകള്‍ക്കെതിരേ അസഭ്യംവിളി തുടരുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജിത്, ബിലാല്‍, രാഹുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.