കോങ്ങാട് : ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സാ ചിലവിലേക്കുള്ള പണം സമാഹരിക്കുക എന്ന ലക്ഷ്യവുമായി ബസ് ജീവനക്കാർ. പൂലപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ഗാലക്സി എന്ന ബസാണ് ഇതിനായി നിരത്തിലിറങ്ങിയത്.
കാക്കാട് പറമ്പിൽ കെ.സി. ശ്രീദിഷ് എന്ന 20 വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായി ഒരു നാട് മുഴുവൻ ഒന്നിച്ച് പ്രവർത്തിക്കുന്നു. വർഷങ്ങൾക്ക് മുൻപ് വൃക്ക രോഗം മൂലം ശ്രീദിഷിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു.
വൃക്ക മാറ്റിവക്കൽ മാത്രമാണ് യുവാവിനെ രക്ഷിക്കാനുള്ള ഏകമാർഗമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ സുമനസ്സുകൾ സഹായവുമായി മുന്നോട്ട് വരികയായിരുന്നു. ഗാലക്സി ബസ് ജീവനക്കാരും ഇതിന്റെ ഭാഗമായി. ടിക്കറ്റ് ബാഗ് കരുതാതെയാണ് കണ്ടക്ടർ യാത്രക്കാരെ സമീപിക്കുന്നത്. ലഭ്യമാകുന്ന തുക ആ ദിവസം തന്നെ ചികിത്സാ കമ്മിറ്റിക്ക് കൈമാറും.