കോഴിക്കോട്∙ ഓരോ മതവിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം മുസ്ലിം പെൺകുട്ടികൾക്ക് തട്ടവും ധരിക്കാൻ അനുവാദമുണ്ട്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ല. അവിടെ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായി ശബ്ദമുയർത്തുന്നത് എസ്എഫ്ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഓരോ മതത്തിനും അവരുടെ ആചാരപ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോം ഉണ്ട്. യൂണിഫോം ഉണ്ടെങ്കിലും മതപരമായ പ്രത്യേകതകളുടെ പേരിൽ മുസ്ലിം പെൺകുട്ടികൾ തട്ടം ധരിക്കുന്നത് നമ്മൾ ഒരിടത്തും നിരോധിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അതെല്ലാം നിരോധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെല്ലാം ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുള്ളത് എസ്എഫ്ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണ്.’ – മന്ത്രി പറഞ്ഞു.
Trending
- ചൈന എണ്ണ വാങ്ങിക്കൂട്ടുന്നു; രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നു
- അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, മോദിയുടെ അധ്യക്ഷതയിൽ യോഗം, നേപ്പാൾ കലാപത്തിന് പിന്നാലെ നിരീക്ഷണം ശക്തം
- കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി; കത്ത് ലഭിച്ചത് മാവോയിസ്റ്റ് ചീഫിന്റെ പേരിൽ
- `മികച്ച രീതിയിൽ പാർട്ടി പ്രവർത്തിക്കുന്നത് കേരളത്തിൽ’, സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കം, ഡി രാജ ഉദ്ഘാടനം ചെയ്തു
- റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തിൽ വിടും
- മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ
- കുട്ടികളെ സിമ്മിംഗ് പൂളില്‍ തള്ളിയിട്ടു; ബഹ്റൈനില്‍ അമേരിക്കക്കാരന് തടവു ശിക്ഷ
- സി.ഡബ്ല്യു.ഇ.സി.സി.സി. 2025 ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു