കോയമ്പത്തൂർ: യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ്.ജയേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിബാധിതനായി തലചുറ്റി വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് തേന്‍കുറിശ്ശി വിളയന്നൂരില്‍ നടക്കും.
മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്.