തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 30ാം വാര്‍ഷികാഘോഷം അസര്‍ബജാനിലെ ബാകുവില്‍ ഈ മാസം 27 മുതല്‍ 30 വരെ നടത്തുമെന്ന് സംഘടനയുടെ ആഗോള ചെയര്മാന് ജോണി കുരുവിള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തില്‍ മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതി പ്രഖ്യാപിക്കും. രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം അറിയിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മലയാളികള്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും. സെമിനാറുകള്‍, ബിസിനസ് മീറ്റിംഗുകള്‍, വനിതാ സമ്മേളനം, യുവജന സംഗമം മുതലായവയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബര്‍ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കല്‍ ശശിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Trending
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി

