മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജ് സ്വീകരിച്ചു. ചരിത്രപരമായ ബഹ്റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. വിവിധ തലങ്ങളിൽ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലുള്ള ബഹ്റൈന്റെ ശ്രമങ്ങളെ അംബാസഡർ പ്രശംസിച്ചു. പങ്കാളിത്തം വർധിപ്പിക്കുന്നതിലും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലുമുള്ള താൽപര്യം അദ്ദേഹം അറിയിക്കുകയും ചെയ്തു.