കൊല്ലം: പ്രമുഖ വ്യവസായി രവി പിള്ളയ്ക്കെതിരെ ആനുകൂല്യങ്ങൾ വെട്ടിച്ചു എന്ന പരാതിയുമായി സെക്രട്ടേറിയേറ്റിലേക്ക് സമരം ചെയ്യാൻ പോയ തൊഴിലാളികളെ കൊല്ലത്ത് വച്ച് തടഞ്ഞു തൊഴിലാളിപാർട്ടിയുടെ ഭരണകൂടം മുതലാളിയോട് കൂറ് കാട്ടി. 62 തൊഴിലാളികളാണ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരത്ത് സമരം ചെയ്യാൻ എത്തിയ തൊഴിലാളികളെ, അനുവാദമുണ്ടായിട്ടും തടഞ്ഞ് കൂറുകാട്ടുന്നതിൽ മികവ് കാട്ടി പോലീസ്.
പതിവ് പോലെ എല്ലാത്തിനും ശബ്ദമുയർത്തുന്ന രമേശ് ചെന്നിത്തല, കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളും മൗനവ്രതത്തിലൂടെ തങ്ങളുടെ കൂറുകാട്ടി. ശക്തമായ രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ഈ വാർത്ത മുഖം നോക്കാതെ റിപ്പോർട്ട് ചെയ്തുവെങ്കിലും മറ്റ് പല മീഡിയകളും ഈ വാർത്ത മുക്കി. ചൂഷണത്തിന് ഇരയാകാൻ വിധിക്കപ്പെട്ട പ്രവാസികൾക്കായി ആരും ശബ്ദിക്കില്ലായെന്ന മുൻവിധി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Report:Abhilash kollam