തിരുവനന്തപുരം:കേരള വനിതാ കമ്മിഷന്റെ 2020-ലെ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം അച്ചടിമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എം.എസ്സ് തയാറാക്കിയ അളിയന് സുഹ്റ ആള് പൊളിയാണ് തെരഞ്ഞെടുത്തു. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെയും സമൂഹത്തിന്റെയും വഴിത്താര പ്രകാശനമാനമാക്കുന്ന ഒരു സാധാരണക്കാരിയെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.
മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം ദൃശ്യമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ റിയ ബേബിക്കാണ് പുരസ്കാരം. സാധാരണ സ്ത്രീയില്‍ നിന്ന് പക്ഷിനിരീക്ഷകയായി വളര്‍ന്ന സുധ എന്ന സ്ത്രീയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫര്‍ എന്‍.ആര്.സുധര്‍മദാസ്, മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മീഡയവണ്‍ കാമറാമാന് മനേഷ് പെരുമണ്ണയും അര്‍ഹരായി. കോവിഡ് ആരംഭിച്ച് ലോകം പകച്ചുനില്‍ക്കുന്ന അവസരത്തില്‍ കോവിഡ് രോഗികളുടെ ആറ് മാസം പ്രായമായ കുഞ്ഞിനെ സംരക്ഷിക്കാന്‍ തയാറായ ഡോ. മേരി അനിത കോവിഡ് മുക്തരായ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ തിരികെ നല്‍കുമ്പോഴുള്ള വികാരനിര്‍ഭരമായ നിമിഷം പകര്‍ത്തിയതിനാണ് സുധര്‍മദാസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
നൃത്തംകൊണ്ട് ജീവിതം തിരിച്ചുപിടിച്ച സ്ത്രീയുടെ ആത്മവിശ്വാസം കാമറയില്‍ പകര്‍ത്തിയതിനാണ് മനേഷ് പെരുമണ്ണയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്ന് മതിയായ എണ്ണം എന്‍ട്രികള്‍ ലഭിക്കാത്തതിനാല്‍ പുരസ്കാരം നല്‍കിയിട്ടില്ല. കമ്മിഷന് അംഗങ്ങളും, പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്, സരിത വര്‍മ എന്നിവരുമടങ്ങിയ പാനല്‍ ആണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ കമ്മിഷന് അംഗങ്ങള്‍ക്കു പുറമേ പ്രശസ്ത ഫോട്ടോഗ്രഫര്‍ ബി.ജയചന്ദ്രന്, ഐപിആര്‍ഡി ചീഫ് ഫോട്ടോഗ്രഫര്‍ വി.വിനോദ് എന്നിവരും ഉള്‍പ്പെട്ട പാനലാണ് വിധി നിര്‍ണയിച്ചത്.
Trending
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും


