കോറോണ ബാധിച്ച് ഐസലേഷനിലായിരുന്ന യുവതിയുടെ രോഗം ഭേദമായി. ഇറ്റലിയിൽ നിന്നു റാന്നിയിലെത്തിയ ദമ്പതികളുടെ മകളുടെ രോഗമാണ് ഭേദമായത്. ഇവരുടെ ഭർത്താവിനും കോവിഡ് ബാധിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മുങ്ങിയയാളെ കണ്ടെത്തി. തമ്പാനൂരിലെ ഹോട്ടലിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി. വിദേശത്തു നിന്നെത്തിയ ഇതര സംസ്ഥാനക്കാരനാണ് ഇദ്ദേഹം.