ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന് ചുമതലയേറ്റു. 34 അംഗങ്ങളാണ് ഡബ്ല്യുഎച്ച്ഒയുടെ എക്സിക്യൂട്ടിവ് ബോര്‍ഡില്‍ ഉള്ളത്. എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യയുടെ ആരോഗ്യമന്ത്രിയെ നിയമിക്കാനുള്ള തീരുമാനത്തില്‍ ഡബ്യൂഎച്ച്ഒയുടെ 194 അംഗരാജ്യങ്ങള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചിരുന്നു.
‘ലോകം വളരെ വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്താണ് ഞാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനമേറ്റെടുക്കുന്നത്. വരാന്‍ പോകുന്ന ദശാബ്ദങ്ങളില്‍ ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നമ്മുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സംയുക്തമായ പരസ്പര സഹകരണത്തോടു കൂടിയുള്ള പ്രതികരണമാണ് നമ്മളില്‍ ഉണ്ടാവേണ്ടത്’. എന്ന് സ്ഥാനമേറ്റുകൊണ്ട് ഹര്ഷവര്ദ്ധന് പറഞ്ഞു.