തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ സത്യാഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. മുമ്പും ഞങ്ങളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രതിഷേധം സഭയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതെവിടുത്തെ സമരമാണെന്നും മന്ത്രി ശിവൻകുട്ടി ചോദിച്ചു.
ഇന്നും ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിൽ കാണിക്കുന്നില്ല.