പൂജപ്പുര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ. ഇയാളെ സിസിടിവിയുടെ സഹായത്തോടെ വാർഡന്മാർ നിരീക്ഷിച്ചുവരികയാണ്.’ആരോ കൊല്ലാൻ ശ്രമിക്കുന്നേ’ എന്നുപറഞ്ഞുകൊണ്ട് രാത്രി ഇടയ്ക്കിടെ സന്ദീപ് നിലവിളിച്ചു. ഇയാളുടെ ചില പെരുമാറ്റങ്ങൾ അഭിനയമാണോയെന്ന് ജയിൽ അധികൃതർക്ക് സംശയമുണ്ട്. ഡോക്ടറെ കുത്തിയത് ഓർമയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഓർമയുണ്ടെന്നാണ് പ്രതി മറുപടി നൽകിയത്. എന്താണ് കൃത്യം നടത്താൻ കാരണമെന്ന ചോദ്യത്തിന് ആരോ തന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വൈദ്യ പരിശോധന പൂർത്തിയാക്കി സന്ദീപിനെ പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഇയാളെ പരിശോധിക്കാൻ ആദ്യം ഡോക്ടർമാർ തയ്യാറായിരുന്നില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.പ്രതിയുടെ ഷുഗറിന്റെ അളവ് കുറവായിരുന്നു. രാത്രി ജയിലിൽ ബ്രഡും മരുന്നും നൽകി. സെല്ലിൽ പ്രതി ഒറ്റയ്ക്കാണ്. സ്ഥിരമായി ലഹരി ഉപയോഗിച്ചതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മാറാൻ ദിവസങ്ങളെടുക്കും. ഇതിനുശേഷമായിരിക്കും മാനസികാരോഗ്യ വിദഗ്ദനെ കാണിക്കുകയെന്നാണ് സൂചന.
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു

