
മനാമ: ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് വേതനം നൽകുന്നത് വൈകുന്നത് സംബന്ധിച്ച് തൊഴിൽ, നിയമകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ലഭിച്ചത് 2,300ലധികം പരാതികൾ.
പാർലമെൻ്റിൽ ഹിഷാം അൽ അവാദി എം.പിയുടെ ചോദ്യത്തിന് തൊഴിൽ, നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ൽ 537, 2024ൽ 498, 2023ൽ 455, 2022ൽ 353 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്.
തൊഴിലാളികൾക്ക് കൃത്യസമയത്തു തന്നെ വേതനം നൽകണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും അതു വൈകുന്നത് സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.


