തിരുവനന്തപുരം: വി പി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കും. വി പി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചത് മന്ത്രി സഭാ യോഗമാണ്. ഈ മാസം വിരമിക്കുന്ന വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് ജനുവരിയിലാണ് വി പി ജോയ് സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. 2023 ജൂണ്‍ 30 വരെയായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. നേരത്തെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം ചുമതലയുള്ള സെക്രട്ടറിയായിരുന്നു വി പി ജോയ്. നാഷണല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ ചെയര്മാന് ആയിരുന്നു.
Trending
- സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും ഒരിഞ്ച് മാറാതെ ജെൻ സി, മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, ‘പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ല’
- പൊലീസുമായി സഹകരിക്കുമെന്ന് റാപ്പര്‍ വേടൻ; ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി
- കാല്പനിക പ്രണയ സ്മൃതിയുണർത്തി യുവ എഴുത്തുകാരൻജിബിൻ കൈപ്പറ്റ രചിച്ച ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…
- പാലിയേക്കരയിലെ ടോള്‍ പിരിവ് പുന:സ്ഥാപിക്കില്ല; ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി; എൻഡിഎ എംപിമാർ മനസാക്ഷി വോട്ട് ചെയ്യണമെന്ന് ഇന്ത്യ സഖ്യം, നാണംകെട്ട ആഹ്വാനമെന്ന് ബിജെപി
- ലാമിയ അസോസിയേഷനും ബി.ഐ.ബി.എഫും സഹകരണ കരാര്‍ ഒപ്പുവെച്ചു
- ജറുസലേമിന് സമീപം ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു