കീവ്: യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്തു. യുക്രൈൻ പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കിനൊപ്പം സെലെൻസ്കി പ്രസംഗം നടത്തി. യുക്രൈൻ ശക്തരാണെന്ന് ചടങ്ങിൽ സെലൻസ്കി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് അഭി സംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ യൂണിയൻ യുക്രൈനൊപ്പം ആണെന്ന് തെളിയിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവിശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ അംഗത്വം എന്നതാണ് യുക്രൈന്റെ ആവിശ്യം. യുറോപ്യൻ യൂണിയൻ അംഗത്വത്തിനായി വൈകാരികമായി അപേക്ഷിച്ച് വികാരാധീനനായാണ് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി യുറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തത്.
റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളിൽ നിന്ന് യുക്രൈനെ ആക്രമിക്കുന്നു. എന്നാൽ, ആക്രമത്തെ യുക്രൈൻ തടഞ്ഞു. രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയ്ക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ആവർത്തിച്ചു.
‘നിങ്ങളില്ലെങ്കിൽ ഞങ്ങളൊറ്റയ്ക്കാകാൻ പോകുന്നു’വെന്ന് പറഞ്ഞാണ് സെലൻസ്കി യുറോപ്യൻ യൂണിയന്റെ പിന്തുണ തേടിയത്. അംഗത്വത്തിനായി യുക്രൈൻ ഇന്നലെ അപേക്ഷ നൽകിയിരുന്നു. ‘ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. തോൽക്കുകയില്ലെ’ന്നാവർത്തിച്ചാണ് സെലൻസ്കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യൂറോപ്യൻ പാർലമെന്റ് സെലൻസ്കിക്ക് പിന്തുണയറിയിച്ചത്.
സെലെൻസ്കിയും സ്റ്റെഫാൻചുക്കും വീഡിയോ കോൺഫറൻസ് വഴിയാണ് അഭിസംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുവൽ വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.