മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയകളുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വച്ച് ജൂൺ 9 നും, ഹമദ്ടൗണിലെയും സൽമാബാദിലെയും അൽ ഹിലാൽ മെഡിക്കൽ സെന്ററുകളിൽ വച്ച് ജൂൺ 16 നുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഡിസ്കൗണ്ട് നിരക്കിൽ വിവിധ പരിശോധനകൾ, പ്രവാസികളുടെ ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അവ തടയാനുള്ള മാർഗങ്ങളെ കുറിച്ചും വിദഗ്ദ്ധരുടെ ക്ലാസുകൾ, CPR ട്രെയിനിങ്ങുകൾ, തിരക്ക് നിറഞ്ഞ പ്രവാസജീവിതത്തിലും ശരീരത്തിന് നൽകാവുന്ന ലഘുവായതും എന്നാലും ഏറ്റവും പ്രയോജനകരവുമായ വ്യായാമങ്ങൾ പരിചയപ്പെടുത്തുന്ന വിദഗ്ദ്ധരുടെ ക്ലാസുകൾ തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3329 9856 (മനാമ), 3569 8384 (ഹമദ് ടൗൺ), 3509 3245 (സൽമാബാദ്) നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- 2025ന്റെ ആദ്യപകുതിയില്‍ ബഹ്റൈനില്‍ വാഹന ഇറക്കുമതി 15% വര്‍ദ്ധിച്ചു
- സ്വകാര്യ മറൈന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക: ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ്
- ‘ആദ്യം രാജ്യം പിന്നെ പാർട്ടി, സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി’; നിലപാടിലുറച്ച് ശശി തരൂർ
- ഒടുവിൽ കെഎസ്ഇബി അനങ്ങി, മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി
- മിഥുൻ ഇനി കണ്ണീരോര്‍മ, ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ, വിളന്തറയിലെ വീട്ടുമുറ്റത്ത് അന്ത്യവിശ്രമം, അന്ത്യാഞ്ജലി നല്കി നാട്
- ‘കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുകയാണ്’; മിഥുന്റെ മരണത്തിൽ ഏതു നടപടിയും ഏറ്റുവാങ്ങാൻ തയ്യാറെന്ന് സ്കൂള്‍ മാനേജര്‍
- രാമായണ മാസാചരണം ഭക്തിപൂർവമായി ആരംഭിച്ചു
- പ്രവാസ ജീവിതത്തിന് ബ്രേക്ക്; റോയി തോമസ് സിനിമയിലെ തിരക്കിലാണ്.