മനാമ: വികെഎൽ ഹോൾഡിംഗും അൽ നമാൽ ഗ്രൂപ്പും ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചിയുമായി സഹകരിച്ച് ബഹ്റൈനിൽ കൂളിംഗ്, ഹീറ്റിംഗ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. ബഹ്റൈൻ ഗൾഫ് ഹോട്ടലിൽ സർക്കാർ പ്രതിനിധികൾ, പ്രിൻസിപ്പൽ കൺസൾട്ടന്റ് ഓഫീസുകൾ, പ്രത്യേക കമ്പനികൾ, കരാറുകാർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് വിതരണ ഉടമ്പടി ഒപ്പുവെച്ചത്.
ഈ പ്രമുഖ ഉൽപ്പന്നങ്ങൾ ബഹ്റൈനിലേക്ക് കൊണ്ടുവരാനും രാജ്യത്തെ എയർ കണ്ടീഷനിംഗ് വ്യവസായത്തിന്റെ വികസനത്തിന് സംഭാവന നൽകാനുമാണ് വികെഎൽ ഹോൾഡിംഗും അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസും ലക്ഷ്യമിടുന്നത്.