തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വിൽക്കാൻ സൗകര്യമൊരുക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
‘ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്’ എന്ന പേരിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ഇന്ന് രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിലും, 14 ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ലാബുകളിലുമാണ് വിജിലൻസ് ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്.