കീവ്: റഷ്യയ്ക്ക് എതിരെ പോരാടാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ. വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശത്തിലകപ്പെട്ട ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
എന്നാല്‍ ഇത്തരം ഒരു അഭ്യര്‍ത്ഥനയില്‍ യുക്രൈനെ സഹായിക്കാന്‍ വേണ്ടി മുന്നോട്ടുവരുന്ന വിദേശികള്‍ എന്ത് ചെയ്യണം എന്ന കാര്യമാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈന് ഫോറിന് ലീജിയന് എന്നാണ് യുക്രൈന് ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവര്‍ത്തകരെ റഷ്യയ്ക്കെതിരെ പോരാടാന്‍ എത്തിക്കുന്ന ദൗത്യത്തെ വിളിക്കുന്നത്. ഗൂഗിള്‍ ട്രെന്റില്‍ തന്നെ നോക്കിയാല്‍ ഫെബ്രുവരി 27 ഇത് സംബന്ധിച്ച് സൂചനകള്‍ വന്നശേഷം Ukraine foreign legion എന്ന് സെര്‍ച്ച് ചെയ്യുന്നവര്‍ വളരെ കൂടുതലാണ് എന്ന് കാണാം. കഴിഞ്ഞ ദിവസം ഇത് കുത്തനെ കൂടിയതായും കാണാം.
