തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. തീരുമാനം. ഒക്ടോബര്‍ 18-ന് അരലക്ഷംപേരെ അണിനിരത്തി സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ 16-ന് സഹകാരിസംഗമം നടത്താനും വെള്ളിയാഴ്ച ചേര്‍ന്ന യു.ഡി.എഫ്. യോഗം തീരുമാനിച്ചു.
വിലക്കയറ്റം, കര്‍ഷകരോടുള്ള അവഗണന, അഴിമതി ആരോപണങ്ങള്‍, ക്രമസമാധാനനില തകര്‍ച്ച, സര്‍ക്കാരിന്റെ ദുര്‍ഭരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബര്‍ 18-ന് സെക്രട്ടേറിയറ്റ് ഉപരോധം. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10 മുതല്‍ 15 വരെ പഞ്ചായത്തുതല പദയാത്രകള്‍ നടത്തും. കൊച്ചിയിലാണ് സഹകാരി സംഗമം.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിയോജകമണ്ഡല സന്ദര്‍ശനത്തിന്റെ തൊട്ടുപിന്നാലെ സര്‍ക്കാരിനെതിരെ കുറ്റവിചാരണ നടത്തിയുള്ള ജനകീയ സദസ്സ് സംഘടിപ്പിക്കും. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കും. തകരുന്ന കേരളത്തിന്റെ യഥാര്‍ഥ ചിത്രം അവതരിപ്പിക്കുന്നതായിരിക്കും പ്രതിഷേധം. കേരളീയം പോലുള്ള പരിപാടികളുടെ പൊള്ളത്തരം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്നും എം.എം. ഹസന് പറഞ്ഞു. നവംബര്‍ ആദ്യവാരം യുഡിഎഫ് സംസ്ഥാന ഏകോപനസമിതി ചേര്‍ന്ന് കുറ്റവിചാരണ ജനസദസ്സിലെ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Trending
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
- ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലും ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും സീഫിലേക്കുള്ള പാത അടച്ചു
- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും