കൊച്ചി: കഞ്ചാവ് വാങ്ങി ട്രെയിനിൽ വരുന്നവഴി രണ്ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. ചങ്ങനാശേരി വാഴപ്പിള്ളി മറ്റം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജെസ്പിൻ ജോസഫ് (19), ചങ്ങനാശേരി കോട്ടയ്ക്കൽ വീട്ടിൽ സോണി റോയി (20) എന്നിവരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ ആലുവ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 4.5 കിലോ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിലായത്. ഇന്നലെ വൈകിട്ട് 3.10ന് ഷാലിമാർ -തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന.ജെസ്പിൻ കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയും സോണി അങ്കമാലിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയുമാണ്. വിശാഖപട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവർ എക്സൈസിനോട് പറഞ്ഞു. ചങ്ങനാശേരി മേഖലയിൽ കോളേജ് വിദ്യാർത്ഥികൾക്ക് ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു