പത്തനംതിട്ട: പമ്പാനദിയില് ശബരിമല തീര്ത്ഥാടകര് മുങ്ങിമരിച്ചു. ചെങ്ങന്നൂര് പാറക്കടവില് ശബരിമല ദര്ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ചെന്നൈ സ്വദേശികളായ് സന്തോഷ്(19), അവിനാഷ്(21) എന്നിവരാണ് മരിച്ചത്. നദിയില് കുളിക്കാന് ഇറങ്ങിയപ്പോള് ഒഴുക്കില്പ്പെടുകയായിരുന്നു. വൈകുന്നേരം 5.30 നാണ് സംഭവം. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവത്തെ തുടര്ന്ന് അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ അപകട മുന്നറിയിപ്പ് ബോര്ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. മുമ്പും ഇതേസ്ഥലത്ത് നിരവധി ആളുകള് ഒഴുക്കില്പ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി