പുനലൂർ: പച്ചക്കറി കയറ്റിയ മിനിലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേരെ തമിഴ്നാട് ശിവഗിരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറമ്പ് സ്വദേശി ബി. റിയാസ് (27), തമിഴ്നാട് പുളിയങ്കുടി കർപ്പക റോഡ് സ്വദേശി മുരുകാനന്ദം (29) എന്നിവരാണ് പിടിയിലായത്. കൊല്ലം-തെങ്കാശി റോഡിൽ ശിവഗിരി ചെക്പോസ്റ്റിൽ ഞായറാഴ്ച ഉച്ചയോടെ വാഹന പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്.
ശിവഗിരി വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ചെക്പോസ്റ്റ് വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും കർശനമായി പരിശോധിച്ചു. കേരളത്തിലേക്ക് പച്ചക്കറി കയറ്റി വരുകയായിരുന്ന മിനിലോറിയിലാണ് പച്ചക്കറി ചാക്കുകൾക്കിടയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മധുരയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവും പച്ചക്കറിയും ആര്യങ്കാവ് വഴി കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം. തെങ്കാശി എസ്.പി സാംസൺ ശിവഗിരി പൊലീസ് സ്റ്റേഷനിലെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്