പട്ന: ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു കുടുംബത്തിലെ രണ്ടുപേർ വെടിയേറ്റു മരിച്ചു. രണ്ടുസ്ത്രീകളടക്കം നാലുപേർക്കു ആക്രമണത്തിൽ പരുക്കേറ്റു. ബിഹാറിലെ ലാഖിസാരായ് ജില്ലയിൽ ഇന്ന് രാവിലെയാണു സംഭവം. പരുക്കേറ്റവരെ പട്നയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആളൊഴിഞ്ഞ പ്രദേശത്തു വച്ച് ആഷിഷ് ചൗധരി എന്നയാളാണ് കുടുംബത്തെ ആക്രമിച്ചത്. പ്രണയപ്പകയാണ് ആക്രമണ കാരണമെന്ന് ലഖിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു. രാവിലെ ഏഴ് മണിക്കും എട്ടുമണിക്കും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിലെ പ്രതിയായ ആഷിഷ് ചൗധരി അഞ്ചു വർഷം മുൻപാണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാളെ വിവാഹം കഴിച്ചത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി താനുമായുള്ള ബന്ധം സ്ത്രീ ഉപേക്ഷിച്ചതാണ് ആഷിഷ് ചൗധരിയെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഛഠ് പൂജയിൽ പങ്കെടുക്കുന്നതിനായി പട്നയിൽ നിന്നാണ് സ്ത്രീകളടക്കമുള്ളവരുടെ സംഘം എത്തിയത്. കബയ്യ സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Trending
- കുഞ്ഞ് മരിച്ച കേസ്: ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ യു.എ.ഇ. നടപ്പാക്കി
- ലഹരിയെ ചെറുക്കാൻ ജനകീയ മുന്നേറ്റംവേണം, മദ്യപിക്കുന്നവരെ പാർട്ടിയിൽനിന്ന് പുറത്താക്കും; എം.വി. ഗോവിന്ദന്
- പ്രതിഷേധം ശക്തം, സംഘര്‍ഷാവസ്ഥ; ഷഹബാസ് വധക്കേസ് പ്രതികള്‍ ജുവനൈല്‍ ഹോമിനുള്ളില്‍ തന്നെ പരീക്ഷയെഴുതി
- ബഹ്റൈനിലെ തുല്യ അവസര സമിതി 2025ലെ ആദ്യ യോഗം ചേര്‍ന്നു
- ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
- ബഹ്റൈനില്‍ പുകവലി ബദലുകളുടെ നിരോധനം: ബില്ലിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- നാളെ മുതല്‍ ബഹ്റൈനില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
- വാട്സാപ്പിലൂടെ മൊഴിചൊല്ലല്‍: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്