ലോകം മുഴുവന്‍ ഇന്ന് കൊറോണ ഭീതിയിലാണ്. ഓരോ വര്‍ഷവും ലോകത്ത് പുതിയ തരം വൈറസുകളും രോഗങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയാണ് കൊറോണ. രോഗ പ്രതിരോധ ശേഷി ദുര്‍ബലമായതിനാലാണ് ഇത്തരത്തിലുള്ള വൈറസുകള്‍ ജനങ്ങളെ ബാധിക്കുന്നത്.
രോഗമുണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം. രോഗപ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവരില്‍ രോഗം വരാനുള്ള സാധ്യതയും കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറവായവരെ വൈറസ് വേഗം കീഴടക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച ഒന്നാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്ക്കുമിന് എന്ന ഘടകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം മൂലം രോഗം വരാനുള്ള സാധ്യത കൂടുതലാണ്. താപനില തണുപ്പില്‍ നിന്നും പെട്ടെന്ന് ചൂടിലേക്ക് മാറുമ്പോള്‍ പനിയും ജലദോഷവുമൊക്കെ വരാറുണ്ട്. എന്നാല്‍ മഞ്ഞള്‍ ഉപയോഗം അണുബാധയെ ചെറുക്കുകയും പനിയും ജലദോഷവും അകറ്റുകയും ചെയ്യും. മഞ്ഞളിലെ ആന്റി വൈറല്‍ ഗുണങ്ങളാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത്.
അലര്‍ജി, തുമ്മല്‍, ആസ്തമ, ശ്വാസതടസം, കഫക്കെട്ട്, സൈനസൈറ്റിസ് എന്നീ അസുഖങ്ങള്‍ക്കെല്ലാം മഞ്ഞള്‍ ഒരു പരിധി വരെ പരിഹാരമാണ്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും മഞ്ഞള്‍ ഫലപ്രദമാണ്. ശ്വാസനാള അസസുഖങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ശ്വാസകോശത്തിലെ കഫക്കെട്ട് ഒഴിവാക്കി ആശ്വാസം പകരാനും മഞ്ഞളിന് കഴിവുണ്ട്.