തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി.
അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്ലെറ്റുകളുണ്ട്.
രാജ്യാന്തര നിലവാരമുള്ള ഉത്പന്നങ്ങൾ ആകർഷകമായ ഓഫറുകളോടെ ലഭിക്കും. മുംബൈ ട്രാവൽ റീട്ടെയിലിൻ്റെ കീഴിലാണ് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) പ്രവർത്തിക്കുക.
