
മനാമ: ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ ലംഘിക്കുകയും പ്രവാചകന്മാരെ അപമാനിക്കുകയും ചെയ്ത കുറ്റത്തിന് ഫോർത്ത് ക്രിമിനൽ കോടതി മൂന്ന് പേരെ ഒരു വർഷം തടവിന് ശിക്ഷിച്ചു. അൽ-താജ്ദിദ് കൾച്ചറൽ ആൻഡ് സോഷ്യൽ സൊസൈറ്റി”യിലെ അംഗങ്ങളാണ് ഇവർ. സാമൂഹിക വികസന മന്ത്രാലയത്തിന്റെയും ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിന്റെയും സൂചനയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളും ഇസ്ലാമിന്റെ തത്ത്വങ്ങൾ ലംഘിച്ചതിനും പ്രവാചകന്മാരെ അപമാനിച്ചതിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

