തൃശൂര്‍: ഭൂമി അളക്കാന്‍ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വേയര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി എന്‍ രവീന്ദ്രനാണ് പിടിയിലായത്. അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ഭൂമി അളക്കുന്നതിനായി സര്‍വേയര്‍ 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2500 രൂപ ആദ്യം നല്‍കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ തുകയും നല്കിയാല് മാത്രമെ ഭൂമി അളക്കുകയുള്ളുവെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് അയ്യന്തോള്‍ സ്വദേശി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2500 രുപ സര്‍വേയര്‍ക്ക് പരാതിക്കാരന് നല്‍കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍വേയറെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
Trending
- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്