തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 കാരനായ വിജയൻ 66 കാരനായ വേണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിക്കാൻ പോയപ്പോൾ കിണറ്റിൽ വീണതാകാമെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പുതുക്കാട് പൊലീസ് വ്യക്തമാക്കി.
