തൃശ്ശൂർ: ഇന്ന് (മെയ് 11 ബുധന്‍) വൈകിട്ട് ഏഴ് മണിക്ക് നടത്താനിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് മഴ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റി. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാവുന്ന മുറയ്ക്ക് വെടിക്കെട്ട് നടത്തുന്ന ദിവസവും സമയവും കൂടിയാലോചനയിലൂടെ തീരുമാനിക്കും.
