തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. വൈദ്യുതി നിരക്ക് പത്ത് ശതമാനം കൂട്ടുമെന്ന വാർത്ത അനവസരത്തിലുള്ളതാണെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു.
പീക്ക് അവറിൽ ചാർജ് വർധനവിന് ആലോചിച്ചിരുന്നുവെന്നും എന്നാൽ ഇതിൽ
തീരുമാനം ആയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യം.
സർക്കാർ നിർദേശം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു, വൈദ്യുതി ബോർഡ് ഉത്തരവിറക്കി. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സർക്കാർ കെഎസ്ഇബിക്ക് മുന്നിൽ വെച്ചിരുന്നു. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.
