കിഴിശ്ശേരി(മലപ്പുറം): മൂന്നുപേരടങ്ങിയ സംഘം സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന് പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കുഴിയംപറമ്പ് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി നൗഫലിനാണ് കുത്തേറ്റത്. സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തായാണു സൂചന.
ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജി.എല്‍.പി. സ്കൂളിനു സമീപമാണ് കൊലപാതകം. അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരം വാക്കുതര്‍ക്കമായി. അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പ്രജിത്ത്, നൗഫലിനെ സംഘം പിടിച്ചുതള്ളുന്നതുകണ്ട് അന്വേഷിക്കാനെത്തി. നൗഫലിനെ കത്തികൊണ്ടു കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേറ്റതായാണു വിവരം.നൗഫലിന് കൈക്കാണ് കുത്തേറ്റത്. കുത്തേറ്റ പ്രജിത്ത് ഓടുന്നതിനിടെ റോഡരികില്‍ വീണു. ഇതിനിടെ അക്രമിസംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
Trending
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
- ‘ചോദ്യപ്പേപ്പർ ചോർന്നു’: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു
- നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ
- മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
- കണ്ണൂരിൽ എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി യുവാക്കൾ പിടിയിൽ; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്തു
- അംഗീകരിക്കാനാവില്ല; എസ്.ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ യുകെ അപലപിച്ചു