കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്ജന്മാര്ക്കും നല്കുന്ന സ്റ്റൈപ്പന്‍ഡ് മുടങ്ങി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 2000 പിജി ഡോക്ടര്‍മാര്‍ക്കും 750 ഹൗസ് സര്ജന്മാരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ധനവകുപ്പ് കൃത്യമായി പണം നല്‍കാത്തതിനാലാണ് സ്റ്റൈപ്പന്‍ഡ് മുടങ്ങിയതെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.
പത്താം തീയതിയാണ് മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്ജന്മാര്ക്കും സാധാരണ സ്റ്റൈപ്പന്‍ഡ് കിട്ടുന്നത്. എന്നാല്‍ ഈ മാസം 16 ആയിട്ടും ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡ് കിട്ടിയിട്ടില്ല. 25 -ാം തീയതിയ്ക്ക് ശേഷം മാത്രമെ സ്റ്റൈപ്പന്‍ഡ് കിട്ടൂ എന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്കുന്ന മറുപടി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും പണം കിട്ടിയിട്ടും ധനവകുപ്പ് പണം പാസാക്കാതിരിക്കുന്നെന്നാണ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. കേരളം അടിയന്തര സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനാല്‍ ഒരു സമരത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.