തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വിജയമായെന്നും സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ കഴിഞ്ഞതായും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ. ജാഥയിലുടനീളം എല്ലാ ജില്ലകളിലും വൻ ജനപങ്കാളിത്തമുണ്ടായെന്നാണ് പാർട്ടി വിലയിരുത്തൽ. വിവാദങ്ങളും പ്രാദേശിക പ്രശ്നങ്ങളും ജാഥയെ ബാധിച്ചിട്ടില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു.
എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ രേഖയിലെ നിർദ്ദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അവലോകനം ചെയ്തു. യാത്ര വിലയിരുത്താൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗങ്ങളും ചേരും.