പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. യു.ഡി.എഫ്. അംഗം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയില്‍ സി.പി.എം. കൗണ്‍സിലര്‍ ഇടപെട്ടതോടെയാണ് വാക്കേറ്റത്തിലേക്ക് നീങ്ങിയത്. വാക്കേറ്റം കനത്തതോടെ യോഗം പിരിച്ചുവിട്ടു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ കാരണം. അപകടം പറ്റി ചികിത്സ തേടി താലൂക്ക് ആശുപത്രിയിലെത്തിയ ആള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്ന ആരോപണമുന്നയിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം അപകടം പറ്റി ആശുപത്രിയിലെത്തിയ ആളെ കുഴപ്പമൊന്നും ഇല്ല എന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ നിന്ന് മടക്കിയയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ തുടയെല്ലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെത്തിയാണ് അദ്ദേഹം ചികിത്സ തേടിയത്. ഈ വിഷയം യു.ഡി.എഫ്. ഉന്നയിച്ചു. നേരത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്ന് അര്‍ബുദ രോഗിയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് ഇടപെട്ട കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടി ബി.ജെ.പി.യും രംഗത്തെത്തി. പിന്നാലെ സി.പി.എം. അംഗങ്ങൾ ഇവയ്ക്ക് മറുവാദമായെത്തിയതോടെ വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും വഴി മാറി. ഒടുവില്‍ സംഘര്‍ഷം വഷളായതോടെ കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു,
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി