കൊച്ചി: ഓപ്പറേഷൻ അരിക്കൊമ്പനെതിരെ ഹൈക്കോടതിയിൽ ഹർജി. അരിക്കൊമ്പനെ പിടികൂടി കോടനാട്ടിൽ സൂക്ഷിക്കണമെന്ന വനംവകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയാണ് ഹർജി നൽകിയത്. ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ഹർജിക്കാരൻ പറയുന്നത്.
ഗസറ്റിൽ പ്രസിദ്ധീകരിക്കാതെ ഉത്തരവ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ജനവാസമില്ലാത്ത വനമേഖലയിൽ ആനയെ തുറന്നു വിടണമെന്നും ഹർജിയിൽ പറയുന്നു. ആനയെ നിലവിലെ സ്ഥലത്ത് നിന്ന് മാറ്റുമ്പോൾ മൃഗക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി നാളെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.