
മനാമ: അൽഫുർഖാൻ സേൻറർ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഖുർആൻ ജീവിത ദർശനം” എന്ന ശീർഷകത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസിദ്ധ പ്രഭാഷകനും ദാറുൽ ബയ്യിന ഡയരക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷയമവതരിപ്പിച്ച് സംസാരിച്ചു. ഖുർആൻ അല്ലാഹുവിൽ നിന്ന് മാനവരാശിക്ക് നൽകപ്പെട്ട ഒരു അമാനത്താണെന്നും അത് മനസ്സിലാക്കുകയും ജീവിതത്തിൽ ഉൾകൊള്ളുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് ഉനൈസ് പാപ്പിനിശ്ശേരി ഓർമിപ്പിച്ചു.

അദ്ലിയയിലെ അൽഫുർഖാൻ ഹാളിൽ നടന്ന പരിപാടി അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം ഉൽഘാടനം ചെയ്തു. മൂസാ സുല്ലമി, അബ്ദുൽ ലത്തീഫ് അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ദഅ് വ വകുപ്പ് സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതവും ജനറൽ സെക്രട്ടറി മനാഫ് കബീർ നന്ദി പ്രകാശനവും നടത്തി.
ബഷീർ മദനി, സുഹൈൽ അബ്ദുൽറഹ് മാൻ, അബ്ദുൾ സലാം ബേപ്പൂർ, ആരിഫ് അഹ്മദ്, അബ്ദുൾ ബാസിത്ത് അനാരത്ത്, യൂസുഫ് കെ പി, ഇക്ബാൽ അഹമ്മദ്, മുബാറക് വികെ, ആദിൽ അഹ്മദ്, ഫാറൂഖ് മാട്ടൂൽ, അനൂപ് റഹ്മാൻ തിരൂർ, മാഹിൻ കൊയ് ലാണ്ടി, അബ്ദുള്ള കുഞ്ഞി, മോഹി യുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
