
ബഹ്റിൻ മലയാളീ കത്തോലിക്ക സമൂഹം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ 2025 ഡിസംബർ 26 ആം തീയ്യതി ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു. രാവിലെ 8.30ന് തിരുന്നാൾ കൊടി കയറി. അതിനു ശേഷം 9 മണി മുതൽ വിശ്വാസികൾക്കായി അമ്പ് എഴുന്നള്ളിച്ചു വെക്കൽ നടന്നു.


തുടർന്ന് നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മനാമ തിരുഹൃദയ ദേവാലയം വികാരിയും തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറുമായ റെവ. ഫാ. ഫ്രാൻസിസ് ജോസഫ് പടവുപുരക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ്, ഫാ. ജോൺ ബ്രിട്ടോ, ഫാ. ജേക്കബ് കല്ലുവിള, ഫാ. അന്തോണി, ഫ. ഷാർബെൽ, ഫാ. നിക്കോൾസൻ, ഫാ. മാർക്കോസ്, ഫാ. റോഹൻ, ഫാ. ആൽബർട്ട് എന്നിവർ സഹ കാർമികത്വം വഹിച്ചു.





തുടർന്ന് വർണ ശബളമായ പ്രദക്ഷിണം നടന്നു, ചെണ്ട മേളവും, വർണ കുടകളും, ഫ്ലാഗുകളും, ബാനറുകളുമെല്ലാം അണിചേർന്ന പ്രദക്ഷിണം നാട്ടിലെ തിരുന്നാളിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു. 5000 ത്തിലധികം വിശ്വാസികൾ തിരുന്നാളിൽ സംബന്ധിച്ചു. തുടർന്ന് നേർച്ച ഭക്ഷണ വിതരണവും നടന്നു


