ദില്ലി: പ്രമുഖ ഐടി കമ്പനിയായ എക്സെഞ്ച്വർ കൂട്ട പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു. 19,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങളും കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 2.5 ശതമാനം പേരെ പിരിച്ചുവിടാനാണ് എക്സെഞ്ച്വർ പദ്ധതിയിടുന്നത്. വാർഷിക വരുമാന വളർച്ച 8 ശതമാനം മുതൽ 10 ശതമാനം വരെയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 8 മുതൽ 11 ശതമാനം വരെയായിരുന്നു.