കൊച്ചി: പെരുമ്പാവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന കോതമംഗലം സ്വദേശികളായ ശിവൻ (55), ബന്ധു അശ്വനി (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് വയസുകരാൻ ദേവാനന്ദ് പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ആലുവ-മൂന്നാർ റൂട്ടിൽ പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. ബസിന്റെ മധ്യഭാഗത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ശിവനും അശ്വനിയും മരിച്ചു. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയിൽ നിന്നും പോയിവരുമ്പോഴായിരുന്നു അപകടം.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍


