മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഏഷ്യന്‍ കപ്പ് വനിതാ ഫുട്ബാള്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 3.30 മുതല്‍ മുംബയ് ഫുട്ബാള്‍ ആരീനയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എയിലെ ചൈനയും ചൈനീസ് തായ്പേയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയും ഇറാനുമാണ് ഗ്രൂപ്പ് എയിലുള്ള മറ്റ് ടീമുകള്‍. ആസ്ട്രേലിയ, തായ്ലന്ഡ്, ഇന്തോനേഷ്യ,ഫിലിപ്പൈന്‍സ് എന്നീടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.
നിലവിലെ ചാമ്ബ്യന്മാരായ ജപ്പാന്, ദക്ഷിണകൊറിയ, മ്യാന്മാര്, വിയറ്റ്നാം എന്നീടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്. ടൂര്‍ണമെന്റില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 2023 നടക്കുന്ന വനിതാ ലോകകപ്പിലേക്ക് യോഗ്യത ലഭിക്കും.