ജിയോന്‍ജു: 960-ാമത്തെ ശ്രമത്തിൽ ലൈസൻസ് നേടി 69 കാരി. ദക്ഷിണ കൊറിയയിലെ ജിയോന്‍ജു സ്വദേശിനിയായ ചാ സാ സൂനാണ് ലൈസന്‍സിനായുള്ള പ്രയത്നം പ്രായത്തിന്റെ വെല്ലുവിളികളിലും മറക്കാതിരുന്നത്. 2005 ഏപ്രിലിലായിരുന്നു ലൈസൻസ് നേടാനുള്ള ആദ്യ ശ്രമം നടത്തിയത്. അത് പരാജയപ്പെട്ടു. ഇതിൽ തളരാതെ ചാ സാ സൂൻ ലൈസൻസിനായുള്ള പരിശ്രമം തുടർന്ന് കൊണ്ടേയിരുന്നു. ഒരു ഘട്ടത്തിൽ ആഴ്ചയിൽ അഞ്ച് ദിവസം പരീക്ഷ എഴുതുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.
950ാമത്തെ പരിശ്രമത്തിലാണ് ചാ സാ സൂന് എഴുത്ത് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. എന്നിരുന്നാലും, പത്താമത്തെ പരീക്ഷണത്തിൽ തന്നെ പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയാക്കിയിരുന്നു. ലൈസൻസ് ലഭിക്കാനുള്ള ശ്രമങ്ങൾക്കായി ചാ സാ സൂൻ ഏകദേശം 11 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് തവണ എഴുതിയിരുന്ന പരീക്ഷ പിന്നീട് ചാ സാ സൂൻ ആഴ്ചയിൽ രണ്ട് തവണയാക്കി ചുരുക്കി.
ഇത്രവേഗം പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചാ സാ സൂനിന്റെ പരിശീലകൻ പറഞ്ഞു. ദക്ഷിണ കൊറിയയിലെ തിരക്കേറിയ പച്ചക്കറി വ്യവസായി കൂടിയാണ് ചാ സാ സൂൻ. ലൈസൻസ് നേടുന്നതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിൽ, 40 ലധികം തിയറി ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയാൽ മാത്രമേ എഴുത്തുപരീക്ഷ മറികടക്കാൻ കഴിയൂ. റോഡ് പരീക്ഷയേക്കാളും എഴുത്ത് പരീക്ഷയാണ് ദക്ഷിണ കൊറിയയില്‍ ലൈസന്‍സിന് ചെല്ലുന്നവരെ വലയ്ക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്.