
തായ്പേയ്: തയ്വാനില് വന്‍ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. തയ്വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്.
ഈ ആഴ്ച ദ്വീപില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് തയ്വാന്. 2016-ല്‍ തെക്കന്‍ തയ്വാനിലുണ്ടായ ഒരു ഭൂകമ്പത്തില്‍ നൂറിലധികം പേരാണു മരിച്ചത്. 1999-ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടമായി.


