- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
- ‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്
- നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ, ശിക്ഷാ വിധി മറ്റന്നാള്‍
- ബഹ്റൈന്‍- ഇറ്റലി ബന്ധത്തിന്റെ വര്‍ണ്ണക്കാഴ്ചകളുമായി ഫോട്ടോ പ്രദര്‍ശനം
- കവിതാ- കലാ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
Browsing: Sangamam Irijalakuda
സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഫാമിലി ഗെറ്റ്- ടുഗെതർ & സംഗമം ഓണം-25, ഒക്ടോബര് 10(പത്തു )വെള്ളിയാഴ്ച്ച രാവിലെ പത്തേ മുപ്പതിന്(10:30) അഥിലിയയി ലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ്ഹാളിൽ വെച്ച് വിവിധ വിവിധ കലാ പരിപാടി കളോടെ ആഘോഷിച്ചു. ശ്രീമതി ദീപ്തി സതീഷ് കൊറിയോഗ്രാഫിചെയ്തു അവതരിപ്പിച്ച പൂജാ ഡാൻസ്, ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് സോങ് (ഓണ പാട്ട്), തിരുവാ തിര, മിസ്സ് ജിദ്യ ജയൻ കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്ലസ്സി ക്കൽ ഡാൻസ് ശ്രീമതിദീപ്തി സതീഷ് കൊറിയോഗ്രാഫി ചെയ്തു അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫോക് ഡാൻസ്, ശ്രീമതി നിതാപ്രശാന്ത് കൊറിയോഗ്രാഫി ചെയ്തു ലേഡിസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച ഓണം കളി,ഫ്‌ളാഷ് മോബ്,ആവണി പ്രദീപ് അവതരിപ്പിച്ച സിനിമാറ്റിക് സിംഗിൾ ഡാൻസ് വിവിധ ഗായകർ അവതിപ്പിച്ച ഓണ പാട്ടുകൾ, സിനിമ ഗാനങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ. അരങ്ങേറി. തുടർന്ന് എഴുനൂറോളം പേർ പങ്കെടുത്തവിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. പ്രദീപ് പുറവങ്കര (4PM ന്യൂസ്) മുഖ്യാതിഥിയായ യോഗത്തിൽ അപ്പുണ്ണി (ആർ ജെ, റേഡിയോ സുനോ). സംഗമംജനറൽ സെക്രട്ടറി വിജയൻ, അധ്യക്ഷൻ സംഗമം പ്രസി ഡണ്ട് സദു മോഹൻ, സംഗമം ചെയർമാൻ ദിലീപ് വിഎസ്, പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, ലീഡ്സ് വിങ് കൺവീനർ ശ്രീമതി രാജലക്ഷ്മി തുടങ്ങിയവർപങ്കെടുത്തു. ജനറൽ സെക്രട്ടറി വിജയൻ ക്ഷണിക്കപ്പെട്ട അതിഥികളെയും, പരിപാടികൾ അവത രിപ്പിക്കുന്നകലാകാരികൾ, ഡാൻസ് അധ്യാപികമാർ, സംഗമം മെമ്പർമാർ, കുടുംബാം ഗങ്ങൾ, സുഹൃത്തുക്കൾ, സാമ്പത്തികമായി സഹകരിച്ച സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയ എല്ലാവരെയും സ്വാഗതം ചെയ്തുസംസാരിച്ചു. അന്തരിച്ച മുഖ്യമന്ത്രി ശ്രീ വി. എസ്. അച്യുതാനന്ദൻ, കലാസാംസാകാരിക രംഗത്തെകലാകാരൻമാർ, സംഗമം കുടുംബാംഗം ശ്രീമതി ഗിരിജ മനോഹരൻ എന്നിവരുടെ നിര്യാണത്തിൽ അവരോടുള്ളആദരസൂചകമായി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. തുടർന്ന് പ്രസിഡണ്ട് സദു മോഹൻ ഓണത്തിന്റെ പ്രാധ്യാനത്തെ കുറിച്ചും , സംഗമം ഓണാഘോഷത്തിൽപങ്കെടുത്ത എല്ലാവരെയും സ്വാഗതവും, സ്പോൺസർമാരോടുള്ള നന്ദിയും പ്രത്യേകം പറഞ്ഞു. തുടർന്നുമുഖ്യാതിഥി ശ്രീ. പ്രദീപ് പുറവങ്കര, അപ്പുണ്ണി വിജയൻ, സദു മോഹൻ , ദിലീപ് , ഉണ്ണികൃഷ്ണൻ , രാജലക്ഷ്മി , മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നു ഭദ്രദീപം തെളിയീച്ചു സംഗമം ഓണം-25 ഉത്‌ഘാടനം നിർവഹിച്ചു.പ്രവാസികളുടെ ഓണം മാസങ്ങളോളം നീണ്ടു നില്കും , തന്റെ അടുത്തുള്ളവരെ പോലും തിരിച്ചറിയാൻഓർമ്മകളിലാത്ത കാലത്തു ഇത്തരം ഒത്തുചേരലുകൾ വളരെ പ്രാധാന്യമുള്ളതാണ്, അതിനു ഉദാഹരണമായിശാസ്തജ്ഞൻ ഐൻസ്റ്റീനെയും, മഹാബലിയെയും ചേർത്തു മറവി രോഗത്തെ കുറിച്ചുള്ള കഥ പറഞ്ഞു.ഇങ്ങനെയുള്ള കാലത്തിൽ ഇത്തരം ഓണാഘോഷങ്ങൾ വളരെ അർത്ഥവത്തുള്ളതാണെന്നു പ്രദീപ് പുറവങ്കരതന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്നു വര്ഷങ്ങള്ക്കു മുമ്പ് ബഹ്‌റിനിലെ എഫ് എംറേഡിയോവിൽ ജോലിചെയുമ്പോൾ ഉണ്ടായ ഓണത്തിന്റെ ഓർമ്മകൾ പങ്കു വെയ്ക്കുകയും , എല്ലാവർക്കുംഓണാശംസകൾ നേർന്നുകൊണ്ട് ശ്രീ അപ്പുണ്ണി സംസാരിച്ചു. സംഗമം ചെയർമാൻ ദിലീപ് ഓണാഘോഷത്തിൽപങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓണാശംസകൾ നേരുകയും ചെയ്തു. ബഹറിനിൽ അമ്പത് വര്ഷം പ്രവാസജീവിതം തികയുന്ന സംഗമം അഡ്വൈസറി ബോർഡ് അംഗം ശ്രീ. സുരേഷ്ടി വൈദ്യനാഥിനെ പൊന്നാട അണിയിച്ചു പ്രദീപ് പുറവങ്കര ആദരിക്കുകയുണ്ടായി. ബഹ്‌റൈനിലെ ജോലിമതിയായാക്കി സൗദിയിൽ ജോലി നോക്കുന്ന സംഗമത്തിന്റെ മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീശിവദാസൻ നാഞ്ചേരിയെ ചെയർമാൻ ദിലീപ് പൊന്നാടയണിയിച്ചു ആദരിക്കുകയു ണ്ടായി. സംഗമം വൈസ് പ്രസിഡണ്ട് ശ്രീ ജമാൽ വോട്ട് ഓഫ് താങ്ക്സ് എല്ലാവര്ക്കും പറഞ്ഞു യോഗം അവസാനിച്ചു. തുടർന്നു ബഷീർ അമ്പലായി ( സമൂഹിക, ജീവ കാരുണ്യ പ്രവർത്തകൻ ) ശ്രീ. കാസ്സിം (സാമൂഹികപ്രവർത്തകൻ), ശ്രീ ഷാജഹാൻ (ബഹ്‌റൈൻ കരുവന്നൂർ കൂട്ടായ്മ്മ), ശ്രീ. ജോഫി ( ബഹ്‌റൈൻ തൃശൂർകൂട്ടായ്മ), ബിനു മണ്ണിൽ ( സെക്രട്ടറി പ്രതിഭ ബഹ്‌റൈൻ), ശ്രീ ഇ വി രാജിവൻ ( മീഡിയ) തുടങ്ങിയവർആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ ജെ. എൻ യു ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ സോഷിയോളജിയിൽ ഗോൾഡ്മെഡലോടെ വിജയിച്ച ഗോപിക ബാബുവിനു വേണ്ടി മാതാപിതാക്കളായ ശ്രീ ബാബു കെ ജി (സംഗമംഎക്സിക്യൂട്ടീവ് അംഗം) ശ്രീമതി ജുമാ ബാബു ചേർന്നു മൊമെന്റോ സ്വീകരിച്ചു. സ്വായംവര സിൽക്ക്സ് മിസ്സ് കേരളാ 2025 സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് കിരീടം ചൂടിയ അഞ്ജലിഷമീറിന് (സംഗമം മെമ്പർ ശ്രീ ഷമീർ & ശ്രീമതി രശ്മി ഷമീർ എന്നിവരുടെ മകൾ) വേണ്ടി ‘അമ്മ ശ്രീമതി രശ്മിഷമീർ മൊമെന്റോ സ്വീകരിച്ചു. യു എസ എസ് 2025 (അപ്പർ സെക്കന്ററി സ്കോളർഷിപ്) നേടിയ ഗംഗ വിപിന് ( സംഗമം എക്സിക്യൂട്ടീവ് അംഗംശ്രീ വിപിൻ ചന്ദ്രൻ & ശ്രീമതി ശാരിക വിപിൻ മാതാപിതാക്കളാണ്) വേണ്ടി പിതാവ് വിപിൻ ചന്ദ്രൻ മൊമെന്റോസ്വീകരിക്കുകയുണ്ടായി. ശ്രീ രാജറാം, ശ്രീ രാജേഷ് ഇല്ലത്തു, ശ്രീ. ഷാജി സെബാസ്റ്യൻ, ശ്രീമതി സുമി സിയാദ് ചേർന്നു അവതരിപ്പിച്ചസാക്സോഫോൺ വളരെ മനോഹരമായിരുന്നു. ശ്രീമതി ശീതൾ രാജ് , ശ്രീ. രാജേഷ് ഗുരുവായുർ, കീർത്തനദിലീപ് എന്നിവർ ചേർന്നു ഓണ പാട്ടുകൾ , സിനിമാഗാനങ്ങൾ പാടുകയുണ്ടായി. തിരുവാതിര, ഓണം കളി, ഗ്രൂപ്പ് സോങ് , സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസ്സിക്കൽ ഫോക് ഡാൻസ് , സിംഗിൾ ഡാൻസ്, ഫ്ലാഷ് മോബ് തുടങ്ങിയ കലാ പരിപാടികൾ വളരെ ആസ്വാദകരവും, മികവുറ്റതുമായിരുന്നു. മീഡിയ സപ്പോർട്ടർമാരായ സ്റാർ വിഷൻ ബഹ്‌റൈൻ, ൪പ്മ, ഇരിങ്ങാലക്കുട വോയ്‌സ്, റേഡിയോ സുനോഎന്നിവരോടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തി. മറ്റു പ്രധാന സപ്പോർട്ടർമാരായ GRAC Services WLL, Joyalukkas, BFC…
മനാമ : സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വരഷത്തെ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് 10, മാർച്ച് 2023 വെള്ളിയാഴ്ച്ച രാവിലെ 11:00 മണി മുതൽ സൽമാനിയയിലെ ഡിലൈറ്റ് റെസ്റ്റോറന്റിൽ…