Reporter TV | Starvision News Malayalam
പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
കൊച്ചി: അനധികൃത മദ്യക്കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ കഴിഞ്ഞ പതിനേഴിനാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കരുതെന്നും പ്രതി അന്വേഷണവുമായി സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിയെ ഒരു ദിവസം കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ടെന്നും തൊണ്ടിമുതൽ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണയായി ജാമ്യം അനുവദിക്കാറുണ്ടെന്നും, ആന്റോയ്ക്കെതിരെ സമാനമായ മുൻ കേസുകളില്ലെന്നും കോടതി പരിഗണിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും റെയ്ഡ് നടന്ന വീടിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെന്നും ആന്റോ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോയുടെ പേരിലാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്. എക്‌സൈസ് നടത്തിയ പരിശോധനയിൽ ആന്റോയുടെ വീട്ടിൽ നിന്ന് 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു.
The post പ്രോസിക്യൂഷന് തിരിച്ചടി; അനധികൃത മദ്യക്കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം appeared first on Starvision News Malayalam.
വീട്ടിൽ അനുവദനീയ പരിധിയിലധികം വിദേശമദ്യം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
കൊച്ചി: വീട്ടിൽ അനുവദനീയമായ പരിധിയിലധികം വിദേശമദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഏകദേശം 67 ലിറ്റർ വിദേശമദ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. അബ്കാരി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടതായി പറയുന്ന തട്ടിപ്പുകേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിദേശമദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എസ്‌ഐടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എക്സൈസ് സംഘം മദ്യം പിടിച്ചെടുത്തു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ഓഫീസിലെത്തിയാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട അദ്ദേഹം, അത് ലഭിച്ചതിനുശേഷമാണ് അറസ്റ്റിനോട് സഹകരിച്ചതെന്നാണ് വിവരം.
മദ്യം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതിരുന്ന ആന്റോ അഗസ്റ്റിൻ, ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പ്രതികരിച്ചു. പിന്നീട് വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
The post വീട്ടിൽ അനുവദനീയ പരിധിയിലധികം വിദേശമദ്യം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ appeared first on Starvision News Malayalam.
മെസ്സി തട്ടിപ്പ് കേസ്: റെയ്ഡ് നിയമപരമായ നടപടി; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിശോധനകൾ അന്വേഷണത്തിന്റെ ഭാഗമായുള്ള നിയമാനുസൃത നടപടികളാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോർട്ടർ ചാനലിന്റെ വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയെന്ന ആരോപണം തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയ്ഡ് നടന്ന വിവരം പോലും അതേ ചാനലിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ചാനൽ ഓഫീസിൽ പരിശോധന നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെസ്സിയുടെ പേരിൽ വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും, എവിടെ പരിശോധന നടത്തണമെന്നത് പൊലീസ് തീരുമാനിക്കുന്ന വിഷയമാണെന്നും അതിൽ സർക്കാരിന് യാതൊരു ഇടപെടലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ഇടത് സർക്കാരിന്റെ കാലത്ത് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിരവധി നടപടികൾ സ്വീകരിച്ചിരുന്നുവെന്നും, ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസും റെയ്ഡും അതിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയുടെ ഡയറിയിലെ കണക്കുകളെക്കുറിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇഡി അയച്ച കത്ത് സർക്കാർ പരിശോധിച്ചുവരികയാണെന്നും, ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അതിവേഗ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും, ദീർഘകാലവും ഹ്രസ്വകാലവുമായ വൈദ്യുതി വാങ്ങൽ കരാറുകൾക്കാണ് മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
The post മെസ്സി തട്ടിപ്പ് കേസ്: റെയ്ഡ് നിയമപരമായ നടപടി; വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ appeared first on Starvision News Malayalam.
വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ; ഹർജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതി
The post വാർത്താവിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴ; ഹർജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതി appeared first on Starvision News Malayalam.