Dr. P. V. Cherian | Starvision News Malayalam

ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം സംയുക്ത അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ പ്രമുഖ ഡോക്ടറും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു.

കേരള കത്തോലിക്ക അസോസിയേഷൻ (KCA), കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (KCEC), കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ–എൻ.എസ്.എസ്. ബഹ്‌റൈൻ (KSCA), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), വേൾഡ് മലയാളി കൗൺസിൽ (WMC), സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (SGF) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു യോഗം.

കേരള കത്തോലിക്ക അസോസിയേഷന്റെ വി.കെ.എൽ. ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, മത സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ യോഗം അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

മികവുറ്റ ഡോക്ടറായും കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിത്വമായും ഡോ. ചെറിയാൻ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. ചികിത്സാരംഗത്തെ സേവനത്തോടൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയും സഹജീവികളോടുള്ള കരുതലും അദ്ദേഹത്തെ എല്ലാവർക്കും പ്രിയങ്കരനാക്കിയെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

ഡോ. പി. വി. ചെറിയാന്റെ സേവനങ്ങളും മാനവിക മൂല്യങ്ങളും പ്രവാസി സമൂഹത്തിന്റെ ഓർമകളിൽ എന്നും നിലനിൽക്കുമെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു.

The post ഡോ. പി. വി. ചെറിയാന്റെ അനുസ്മരണാർത്ഥം സംയുക്ത അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്‌റൈൻ തൃശൂർ കുടുംബം
മനാമ : ബഹ്‌റിനിലെ ആരോഗ്യ – സാമൂഹിക – വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറ സാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി. ടി. കെ ) അനുശോചനം രേഖപ്പെടുത്തി.

വൈദ്യ സേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും,
ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ബി. ടി. കെ. ഭാരവാഹികൾ അറിയിച്ചു.

The post ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്‌റൈൻ തൃശൂർ കുടുംബം appeared first on Starvision News Malayalam.

ഡോ. പി.വി. ചെറിയാന്റെ വേർപാട് ബഹ്‌റൈൻ ജനതയ്ക്ക് തീരാനഷ്ടം: ബഷീർ അമ്പലായി
മനാമ: ബഹ്‌റൈനിലെ ഏറ്റവും ആദരണീയരായ ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായ ഡോ. പി.വി. ചെറിയാൻ വർഗീസിന്റെ വേർപാട് ബഹ്‌റൈൻ ജനതയ്ക്കും പ്രവാസി ഇന്ത്യൻ സമൂഹത്തിനും തീരാനഷ്ടമാണെന്ന് ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആരോഗ്യരംഗത്തും സാമൂഹിക സേവനരംഗത്തും നാല് പതിറ്റാണ്ടിലേറെക്കാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഡോ. പി.വി. ചെറിയാൻ. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ പ്രദേശം സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. തുടർന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി.

1979 ഒക്ടോബർ 16-നാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. തുടക്കത്തിൽ സന്ദർശക വിസയിൽ എത്തിയെങ്കിലും പിന്നീട് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അപകട-അടിയന്തര വിഭാഗത്തിൽ സേവനം ആരംഭിച്ചു. 45 വർഷത്തിലേറെയായി ബഹ്‌റൈനിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം ചീഫ് റെസിഡന്റായും സേവനമനുഷ്ഠിച്ചു.

ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റിയുടെ ഗവേണിംഗ് കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രവാസി ഇന്ത്യൻ ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിൽ ദീർഘകാലം പ്രവർത്തിച്ചതും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനകരമായ നേട്ടമാണെന്ന് അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

വിവിധ ദേശീയ-അന്തർദേശീയ പരിപാടികളിൽ മെഡിക്കൽ കോർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു. ചികിത്സാ രംഗത്തോടൊപ്പം സാമൂഹിക സേവനങ്ങളിലും സജീവമായിരുന്ന ഡോ. പി.വി. ചെറിയാൻ, Cancer Care Group Bahrain, Bahrain Medical Society, World Malayalee Council എന്നിവയുൾപ്പെടെ നിരവധി സംഘടനകളിൽ നേതൃത്വം വഹിച്ചു.

ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് അടിയന്തര ആരോഗ്യസഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണം എന്നിവയിൽ നൽകിയ സേവനങ്ങളിലൂടെ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടിരുന്നു. പ്രവാസി മലയാളി സമൂഹത്തിൽ ചികിത്സകനെന്നതിലുപരി സമൂഹസേവകനും മാർഗദർശിയുമായ വ്യക്തിത്വമായിരുന്നു ഡോ. പി.വി. ചെറിയാൻ.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സ്വദേശികൾക്കും വിദേശികൾക്കും അത്താണിയാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും, അദ്ദേഹത്തിന്റെ വേർപാട് ബഹ്‌റൈനിലെ സാമൂഹിക-ആരോഗ്യരംഗത്തിന് വലിയ നഷ്ടമാണെന്നും ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

The post ഡോ. പി.വി. ചെറിയാന്റെ വേർപാട് ബഹ്‌റൈൻ ജനതയ്ക്ക് തീരാനഷ്ടം: ബഷീർ അമ്പലായി appeared first on Starvision News Malayalam.

​ഡോ. പി. വി. ചെറിയാന്റെ നിര്യാണം: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി
​മനാമ: സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രശസ്തനായ ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നിർവാഹക സമിതി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ​ജനകീയനായ ഒരു ഡോക്ടർ എന്നതിലുപരി, മലയാളി സമൂഹത്തിന് എന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി പ്രവാസികൾക്ക് നികത്താനാവാത്ത തീരാനഷ്ടമാണെന്ന് എം ജെ പി എ വിലയിരുത്തി. ​അന്തരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ അസോസിയേഷൻ പങ്കുചേരുന്നു. അസോസിയേഷൻ മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, ദിലീപ് പനീയങ്കര തുടങ്ങിയവർ അനുശോചനം അറിയിച്ചു.

The post ​ഡോ. പി. വി. ചെറിയാന്റെ നിര്യാണം: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.