ന്യൂഡൽഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണെമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍. കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ ഭൂമിയാണോ എന്നതില്‍ നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കര്‍ദിനാളിന്റെ വാദം.
ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആലഞ്ചേരിയുടെ ആവശ്യം.