മനാമ: സിറിയയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. ആധുനിക സിറിയന്‍ രാഷ്ട്രം കെട്ടിപ്പടുക്കാനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുമുള്ള ഒരു നല്ല ചുവടുവയ്പ്പാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സിറിയയുടെ ഐക്യം, പരമാധികാരം, സുരക്ഷ, സ്വാതന്ത്ര്യം എന്നിവയ്ക്ക് രാജ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുനര്‍നിര്‍മ്മാണം, സമാധാനത്തിന്റെ ഏകീകരണം, സുസ്ഥിര വികസനം, അറബ്, പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ സിറിയയുടെ സജീവ പങ്ക് പുനഃസ്ഥാപിക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് രാജ്യം പിന്തുണ അറിയിച്ചു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

